സൗജന്യ കെമാറ്റ് പരിശീലനം

Friday 16 May 2025 12:49 AM IST

ആലപ്പുഴ: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് 31ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ എൻട്രൻസ് പരിശീലനം നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യ ഓൺലൈൻ പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ https://forms.gle/c7fWbevnSHDYFrhn8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 9496366741.