കോളറ ബാധ സംശയം: പരിശോധന ഫലം ഇന്ന് ലഭിക്കും

Friday 16 May 2025 12:53 AM IST

ആലപ്പുഴ : കുട്ടനാട്ടിലെ തലവടിയിൽ കോളറ സംശയിക്കുന്നയാളുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തലവടി ആറാം വാർഡ് പുത്തൻപറമ്പിൽ പി.ജി. രഘുവാണ് (48) തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്. കോളറയാണെന്ന് സ്ഥി​രീകരി​ക്കുന്നതിന് സ്റ്റൂൾ കൾച്ചർ പരിശോധന നടത്തിയതിന്റെ ഫലം ഇന്ന് ലഭിക്കും. രക്തപരിശോധനയിലാണ് കോളറയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടത്. നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോളറയ്ക്കുള്ള ചികിത്സയാണ് നൽകുന്നത്. ബോധവത്കരണ പ്രവ‌ർത്തനങ്ങളും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും പ്രദേശത്ത് നടത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ.ജമുമന വർഗീസ് അറിയിച്ചു. ജ്യൂസിലി​ടുന്ന ഐസുകൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ കടകളിൽ നിന്ന് ഐസിട്ട ജ്യൂസോ മറ്റ് പാനീയങ്ങളോ കുടിയ്ക്കുന്നത് നി​യന്ത്രി​ക്കണമെന്ന് ആരോഗ്യവകുപ്പ് അറി​യി​ച്ചു.