ലഹരി വിരുദ്ധ സന്ദേശ പരിപാടി

Friday 16 May 2025 12:57 AM IST

ആലപ്പുഴ: മദ്യലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപരേഖ ഇല്ലെന്നും സർക്കാരിന്റെ പണം പല വഴികളിലൂടെ കൈകാര്യം ചെയ്യാനുള്ള വേദിയായി ലഹരി വിരുദ്ധ പ്രവർത്തനം മാറിയിട്ടുണ്ടെന്നും ഇത് ലക്ഷ്യത്തെ തകിടം മറിക്കുമെന്നും കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു മദ്യവിരുദ്ധ​​ , ഗാന്ധി മാർഗ്ഗ,​​ സർവ്വോദയ പ്രവർത്തകരുടെ ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം എം. ഇ. ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം. ഡി. സലിം മുഖ്യ പ്രഭാഷണം നടത്തി. രാജു പള്ളിപ്പറമ്പിൽ വിഷയാവതരണം നടത്തി ഹക്കീം മുഹമ്മദ് രാജാ, ജോസഫ് മാരാരിക്കുളം, ആശാകൃഷ്ണാലയം, ജോസ് ടോം ചമ്പക്കുളം,എൻ. മിനിമോൾ, തോമസ് വാഴപ്പള്ളിക്കളം, കുഞ്ഞമോൾ, ലൈസമ്മ ബേബി എന്നിവർ പങ്കെ​ടുത്തു