ചേർത്തലയിൽ മൈക്രോ തൊഴിൽമേള 27ന്

Friday 16 May 2025 1:59 AM IST

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 27ന് ചേർത്തല ഗവ. ബോയ്‌സ് സ്കൂളിൽ ആദ്യഘട്ട മൈക്രോ തൊഴിൽ മേള സംഘടിപ്പിക്കും.

തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ഉൾപ്പെടുന്ന ക്ലസ്റ്ററിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ സി.കെ. ഷിബു പദ്ധതി വിശദീകരിച്ചു. ല്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, ബിനിത പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാനർജി, ഗീതാ കാർത്തികേയൻ, ബി. ഷിബു, ടി.എസ്. സുധീഷ്, കെ.കെ.ഇ.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.