ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Friday 16 May 2025 3:05 AM IST

തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്ക്ക് കീഴിൽ വെള്ളയമ്പലത്തുള്ള ആർ.സി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തും.താത്പര്യമുള്ളവർ ജൂൺ 4ന് രാവിലെ 10ന് വെള്ളയമ്പലം ബിഷപ്പ്സ് ഹൗസ് കോമ്പൗണ്ടിലെ ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജരുടെ ഓഫീസിൽ അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.സീനിയർ വിഭാഗത്തിൽ കൊമേഴ്സ്,ഇംഗ്ളീഷ്,സോഷ്യൽവർക്ക് വിഭാഗങ്ങളിൽ ഒന്ന് വീതവും സുവോളജിയിൽ രണ്ടും കമ്പ്യൂട്ടർസയൻസിൽ മൂന്നും ഒഴിവുകളുണ്ട്. ജൂനിയർ വിഭാഗം ഇക്കണോമിക്സ്,ഇംഗ്ളീഷ്,സോഷ്യൽ വർക്ക് വിഭാഗത്തിൽ ഒന്നുവീതവും കൊമേഴ്സ്,കെമിസ്ട്രി വിഭാഗത്തിൽ രണ്ടുവീതവും സുവോളജി,മാത്‌സ് വിഭാഗത്തിൽ മൂന്ന് വീതവും ഫിസിക്സിൽ അഞ്ചും ഒഴിവുകളാണുള്ളത്.