ക്വാഡ് പദ്ധതി: ടെക്‌നോപാർക്ക് താത്പര്യപത്രം ക്ഷണിച്ചു
Friday 16 May 2025 2:06 AM IST
തിരുവനന്തപുരം: ടെക്‌നോപാർക്ക് ഫേസ് ഫോറിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ഐ.ടി മൈക്രോ ടൗൺഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുതിയ ഐ.ടി ഓഫീസ് കെട്ടിടത്തിനായി ടെക്‌നോപാർക്ക് കരാറുകാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ക്വാഡ് പദ്ധതിയിൽ ടെക്‌നോസിറ്റിയിൽ ഉയരുന്ന ആദ്യത്തെ ഐ.ടി കെട്ടിടമാണിത്. രണ്ട് ബേസ്‌മെന്റുകളും 9നിലകളുമായി ഏകദേശം 8.5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് അത്യാധുനിക കെട്ടിടം നിർമ്മിക്കുന്നത്. ഇവിടെ ഐ.ടി ഓഫീസുകൾ കൂടാതെ മുകളിൽ റൂഫ് ടോപ് കഫറ്റീരിയയും ഉണ്ടാകും. ബേസ്‌മെന്റ് നിലകൾ വാഹന പാർക്കിംഗിനും മറ്റ് യൂട്ടിലിറ്റി സേവനങ്ങൾക്കുമായി ഉപയോഗിക്കും.മുകളിലത്തെ നിലകളിൽ ടെക് കമ്പനികൾക്ക് അനുയോജ്യമായ ഓഫീസ് മൊഡ്യൂളുകളാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.