ജി.സുധാകരന്റെ പരാമർശം: പൊലീസ് അന്വേഷണത്തിന് കളക്ടറുടെ നിർദ്ദേശം

Friday 16 May 2025 1:25 AM IST

ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന മുൻമന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ആലപ്പുഴ സൗത്ത് പൊലീസിന് നി‌ർദ്ദേശം നൽകിയെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് സുധാകരന്റെ മൊഴിയെടുത്തതെന്നും, വിശദമായ അന്വേഷണം പൊലീസ് നടത്തുമെന്നുംലാ കളക്ടർ വ്യക്തമാക്കി. 36 വർ‌ഷം മുമ്പ് നടന്ന സംഭവത്തിൽ തെളിവായി രേഖകളൊന്നും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സൗത്ത് പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. ഉപദേശം ലഭിക്കുന്ന മുറയ്ക്കാവും നടപടികളുമായി മുന്നോട്ട് നീങ്ങുകയെന്ന് സി.ഐ കെ.ശ്രീജിത്ത് പറഞ്ഞു.

 സി.​പി.​എ​മ്മി​ന്റെ​ ​ജീ​ർ​ണത സു​ധാ​ക​രൻതു​റ​ന്നു​കാ​ട്ടി

വൈ​കി​യ​ ​വേ​ള​യി​ലെ​ങ്കി​ലും​ ​സി.​പി.​എ​മ്മി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ ​-​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം​ ​തു​റ​ന്നു​ ​കാ​ട്ടി​യ​ ​ജി.​ ​സു​ധാ​ക​ര​നെ​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എ​മ്മി​നെ​ ​ബാ​ധി​ച്ചി​രി​ക്കു​ന്ന​ ​ജീ​ർ​ണ​ത​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​തു​റ​ന്നു​ ​പ​റ​ച്ചി​ലാ​ണ് ​സു​ധാ​ക​ര​ൻ​ ​ന​ട​ത്തി​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​നി​ല​പാ​ടും​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​എ​തി​രാ​ളി​ക​ളെ​ ​ആ​ക്ര​മി​ക്കു​ക​യും​ ​കൊ​ല്ലു​ക​യും​ ​മാ​ത്ര​മ​ല്ല,​ ​ജ​നാ​ധി​പ​ത്യ​ത്തെ​യും​ ​സി.​പി.​എം​ ​അ​ട്ടി​മ​റി​ച്ചി​ട്ടു​ണ്ടെ​ന്ന​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ക​ണ്ണൂ​രി​ലു​ൾ​പ്പെ​ടെ​ ​സി.​പി.​എം​ ​വ്യാ​പ​ക​മാ​യി​ ​ബൂ​ത്തു​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കു​ക​യും​ ​ക​ള്ള​വോ​ട്ടി​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​തൊ​ക്കെ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​പ​ല​ത​വ​ണ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 ജ​ന​വി​ധി​ ​അ​ട്ടി​മ​റി​ക്ക് തെ​ളി​വെ​ന്ന് ​സെ​ക്രട്ടേറിയറ്റ് ആ​ക്ഷ​ൻ​ ​കൗ​ൺ​സിൽ

​മു​ൻ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​ജ​ന​വി​ധി​ ​അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ​ഇ​ട​തു​മു​ന്ന​ണി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​തെ​ളി​വാ​ണെ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ. ഭ​ര​ണ​ ​സ്വാ​ധീ​നം​ ​ഉ​പ​യോ​ഗി​ച്ച് ​എ​ൻ.​ജി.​ഒ.​യൂ​ണി​യ​ൻ​ ​പോ​ലു​ള്ള​ ​മാ​ർ​ക്സി​സ്റ്റ് ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ൾ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​പോ​ലും​ ​ജീ​വ​ന​ക്കാ​രെ​ ​അ​നു​വ​ദി​ക്കാ​തെ​ ​കൈ​ക്ക​ലാ​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ശ്ര​മം​ ​എ​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​ഇ​വ​ർ​ ​ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്ന് ​ഇ​തി​ൽ​ ​നി​ന്നും​ ​വ്യ​ക്ത​മാ​ണ്.​കോ​വി​ഡ് ​കാ​ല​ത്ത് 2021​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​നേ​കാ​യി​രം​ ​പേ​ർ​ക്ക് ​ഇ​ത്ത​ര​ത്തി​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​സാ​ധാ​ര​ണ​മാം​ ​വി​ധം​ ​തു​ട​ർ​ഭ​ര​ണം​ ​സം​ജാ​ത​മാ​യ​ത് ​എ​ങ്ങ​നെ​യെ​ന്ന​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​ര​മാ​യി.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​രെ​ ​മാ​തൃ​കാ​പ​ര​മാ​യി​ ​ശി​ക്ഷി​ക്കാ​ൻ​ ​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ​ക​ൺ​വീ​ന​ർ​ ​എം.​എ​സ്.​ ​ഇ​ർ​ഷാ​ദ് ​ആ​വ​ശ്യ​പ്പെ​ട്ടു.​കേ​ര​ള​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ചീ​ഫ് ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​പ​രാ​തി​യും​ ​ന​ൽ​കി.