അഞ്ചംഗ ബെഞ്ച് വാദം കേട്ടേക്കും
Friday 16 May 2025 1:29 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള റഫറൻസ് അഞ്ചിൽ കുറയാത്ത അംഗങ്ങളുള്ള ബെഞ്ച് കേൾക്കണമെന്നാണ് 145 (3 )ാം അനുച്ഛേദം നിഷ്ക്കർഷിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. അഭിലാഷ് പറഞ്ഞു. തമിഴ്നാട് കേസിലെ പുനഃപരിശോധനാ ഹർജി അതേ ബെഞ്ചിൽ അതേ ന്യായാധിപർ തന്നെയാണ് കേൾക്കുക എന്ന പരിമിതിയെ റഫറൻസ് വഴി കേന്ദ്രസർക്കാർ തരണം ചെയ്‌തിരിക്കുകയാണ്. രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്ന നിയമ വിഷയങ്ങളിൽ വാദം കേട്ട് തീരുമാനമെടുക്കുകയെന്നത് സുപ്രീംകോടതിയുടെ ഉത്തരവാദിത്വമാണ്.