ബി.ജെ.പി ലക്ഷ്യം മതരാഷ്ട്രാ സ്ഥാപനം: സണ്ണി ജോസഫ്
Friday 16 May 2025 1:37 AM IST
തിരുവനന്തപുരം: അര നൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്ഥാപിച്ച നെഹ്രു യുവകേന്ദ്രത്തിന്റെ പേരു മാറ്റുന്നവരും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആർ.എസ്എസ് സ്ഥാപകൻ ഹെഗ്‌ഡെവാറിന്റെ പേരു നല്കുന്നവരുമെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മതരാഷ്ട്രത്തിന്റെ സ്ഥാപനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
രാഷ്ട്രശില്പി നെഹ്രുവിനെ മായ്ക്കാനുള്ള ഓരോ നടപടിയും രാജ്യത്തെ ഫാസിസത്തിലേക്ക് അടുപ്പിക്കുകയാണ്. എല്ലാ മതസ്ഥരും സ്‌നേഹത്തോടെയും സഹവർത്തിത്തോടെയും കഴിയുന്ന രാജ്യത്തെ സൃഷ്ടിക്കുകയെന്ന ഗാന്ധിയൻ സ്വപ്നം യഥാർത്ഥ്യമാക്കിയ ഭരണാധികാരിയാണ് നെഹ്രു. രാജ്യത്തിനായി ഒൻപത് വർഷത്തോളം ജയിൽവാസം അനുഭവിച്ച നെഹ്രുവിന്റെ നാമം ഇന്ത്യാചരിത്രം ഉള്ളിടത്തോളം കാലം തിളങ്ങി നിൽക്കുമെന്നും
സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.