സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി, പുനഃപരിശോധന ഇല്ലെന്ന് ജയശങ്കർ

Friday 16 May 2025 12:20 AM IST

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാകിസ്ഥാൻ പരിഹരിക്കുന്നതുവരെ സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വെടിനിറുത്തൽ നിലവിൽ വന്നതിനാൽ കരാർ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം പരാമർശിച്ചാണ് നിലപാട് വ്യക്തമാക്കിയത്.

സംഘർഷ സമയത്ത് കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ല. കരാറിൽ കാലാനുസൃത മാറ്റങ്ങൾ അനിവാര്യമായിരുന്നു. ഇന്ത്യൻ താത്‌പര്യങ്ങൾ പ്രകാരമല്ല കരാർ. പാകിസ്ഥാനിലെ ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതുവരെ തീരുമാനം പുനഃപരിശോധിക്കില്ല. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കലും അധിനിവേശ കാശ്‌മീർ ഒഴിപ്പിക്കുന്നതും മാത്രമായിരിക്കും പാകിസ്ഥാനുമായുള്ള ഇനിയുള്ള ചർച്ചകൾ. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ നൽകിയ പട്ടിക പ്രകാരം ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കണം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്യൂ. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമായിരിക്കും. ഈ നിലപാടിൽ ഒരു മാറ്റവുമില്ല. യു.എസുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ജയശങ്കർ പറഞ്ഞു. ചർച്ചകൾ സങ്കീർണ്ണമാണ്. ഇരു രാജ്യങ്ങളുടെയും താത്‌പര്യം പ്രധാനമാണ്.

​ ​സ്ഥി​രീ​ക​രി​ച്ച് ​വി​ദേ​ശ​മാ​ദ്ധ്യ​മ​ങ്ങ​ളും പാ​ക് ​വ്യോ​മ​താ​വ​ള​ങ്ങൾ ഇ​ന്ത്യ​ ​ത​ക​ർ​ത്തു

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ലൂ​ടെ​ ​പാ​കി​സ്ഥാ​ന് ​ഇ​ന്ത്യ​ ​ക​ന​ത്ത​ ​പ്ര​ഹ​രം​ ​ന​ൽ​കി​യെ​ന്ന് ​സ്ഥി​രീ​ക​രി​ച്ച് ​വി​ദേ​ശ​മാ​ദ്ധ്യ​മ​ങ്ങ​ളും. പാ​ക് ​വ്യോ​മ​താ​വ​ള​ങ്ങ​ൾ​ ​ഇ​ന്ത്യ​ ​ത​ക​ർ​ത്തെ​ന്ന് ​അ​മേ​രി​ക്ക​ൻ​ ​പ​ത്രം​ ​ദി​ ​വാ​ഷിം​ഗ്ട​ൺ​ ​പോ​സ്റ്റ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 1971​ന് ​ശേ​ഷം​ ​പാ​കി​സ്ഥാ​ന് ​ന​ൽ​കി​യ​ ​വ​ലി​യ​ ​പ്ര​ഹ​ര​മാ​ണ് ​'​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റെ​"​ന്ന് ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യു​ള്ള​ ​വി​ശ​ക​ല​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​പാ​കി​സ്ഥാ​നി​ൽ​ ​ചെ​ന്ന് ​അ​ക്ര​മി​ച്ച​താ​ണ് ​ഈ​ ​ഓ​പ്പ​റേ​ഷ​ന്റെ​ ​പ്ര​ത്യേ​ക​ത​യാ​യി​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വി​വി​ധ​ ​വ്യോ​മ​താ​വ​ള​ങ്ങ​ളി​ലെ​ ​മൂ​ന്ന് ​ഹാം​ഗ​റു​ക​ൾ,​ ​ര​ണ്ട് ​റ​ൺ​വേ​ക​ൾ,​ ​വി​വി​ധ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​സാ​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.​ 24​ ​ല​ധി​കം​ ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളു​മാ​ണ് ​വി​ശ​ക​ല​നം​ ​ചെ​യ്തി​ട്ടു​ള്ള​ത്. പാ​കി​സ്ഥാ​നി​ൽ​ 100​ ​​​​​മൈ​ൽ​ ​വ​രെ​ ​ഉ​ള്ളി​ൽ​ ​ചെ​ന്ന് ​ഇ​ന്ത്യ​ ​ആ​ക്ര​മി​ച്ചെ​ന്ന് ​ല​ണ്ട​നി​ലെ​ ​കിം​ഗ്സ് ​കോ​ളേ​ജ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ് ​വി​ഭാ​ഗം​ ​സീ​നി​യ​ർ​ ​ല​ക്ച​റ​റും​ ​ദ​ക്ഷി​ണേ​ഷ്യ​ൻ​ ​സു​ര​ക്ഷാ​ ​വി​ദ​ഗ്ദ്ധ​നു​മാ​യ​ ​വാ​ൾ​ട്ട​ർ​ ​ലാ​ഡ്‌​വി​ഗി​നെ​ ​ഉ​ദ്ധ​രി​ച്ച് ​പ​ത്രം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു.​ 1971​ ​ലെ​ ​യു​ദ്ധ​ത്തി​നു​ശേ​ഷം​ ​പാ​കി​സ്ഥാ​നി​ൽ​ ​ഇ​ന്ത്യ​ ​ന​ട​ത്തു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ്യോ​മാ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.​ ​ഇ​ന്ത്യ​യു​ടെ​ ​ര​ണ്ട് ​യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​ങ്കി​ലും​ ​ഓ​പ്പ​റേ​ഷ​നി​ൽ​ ​ത​ക​ർ​ന്ന​താ​യും​ ​വാ​ർ​ത്ത​യി​ലു​ണ്ട്. പാ​കി​സ്ഥാ​ന്റെ​ ​ആ​ക്ര​മ​ണ,​ ​പ്ര​തി​രോ​ധ​ ​വ്യോ​മ​ ​ശേ​ഷി​ക​ളെ​ ​പൂ​ർ​ണ​മാ​യി​ ​നി​ർ​വീ​ര്യ​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട​ ​അ​ള​ന്നു​കു​റി​ച്ച​ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് ​സം​ഘ​ർ​ഷം വി​ല​യി​രു​ത്തി​യ​ ​വി​ല്യം​ ​ഗു​ഡ്ഹി​ന്ദി​ന്റെ​ ​അ​ഭി​പ്രാ​യം.​ 11​ ​പാ​ക് ​സൈ​നി​ക​ ​വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​തോ​തി​ലെ​ങ്കി​ലും​ ​നാ​ശം​ ​വി​ത​യ്‌​ക്കാ​ൻ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ക​ഴി​ഞ്ഞെ​ന്ന് ​മ​റ്റൊ​രു​ ​വി​ദ​ഗ്‌​ദ്ധ​ൻ​ ​ജെ​ഫ്രി​ ​ലൂ​യി​സ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​മി​സൈ​ലു​ക​ളെ​ ​പ്ര​തി​രോ​ധി​ച്ചെ​ന്ന​ ​പാ​ക് ​വാ​ദം​ ​അ​ൽ​ബാ​നി​യി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​റും​ ​ഇ​ന്ത്യ​-​പാ​ക് ​ശ​ത്രു​ത​യെ​ക്കു​റി​ച്ചു​ള്ള​ ​പു​സ്ത​ക​ത്തി​ന്റെ​ ​ര​ച​യി​താ​വു​മാ​യ​ ​ക്രി​സ്റ്റ​ഫ​ർ​ ​ക്ലാ​രി​ ​ത​ള്ളി. 170​ ​ആ​ണ​വ​ ​പോ​ർ​മു​ന​ക​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​ ​റാ​വ​ൽ​പി​ണ്ടി​യി​ലെ​ ​നൂ​ർ​ ​ഖാ​ൻ​ ​വ്യോ​മ​താ​വ​ള​ത്തി​ൽ​ ​ര​ണ്ട് ​ക​ൺ​ട്രോ​ൾ​ ​സ്റ്റേ​ഷ​നു​ക​ൾ​ ​ന​ശി​പ്പി​ച്ചു.​ ​ബൊ​ളാ​രി,​ ​ഷ​ഹ​ബാ​സ് ​വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ​ ​മി​സൈ​ൽ​ ​വീ​ണ് ​വി​മാ​ന​ ​ഹാം​ഗ​റു​ക​ൾ​ക്ക് ​സാ​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.​ ​ബൊ​ളാ​രി​ ​ഹാം​ഗ​ർ​ ​മേ​ൽ​ക്കൂ​ര​യി​ൽ​ ​ഏ​ക​ദേ​ശം​ 60​ ​അ​ടി​ ​വീ​തി​യു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​ദ്വാ​രം​ ​രൂ​പ​പ്പെ​ട്ടു.​ ​ന​ട​പ്പാ​ത​യി​ൽ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ചി​ത​റി​ക്കി​ട​ക്കു​ന്ന​തും​ ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കാ​ണാം.​ ​പാ​കി​സ്ഥാ​ന്റെ​ ​വ്യോ​മ​പ്ര​തി​രോ​ധ​ ​സം​വി​ധാ​ന​മാ​യ​ ​സാ​ബ് 2000​ ​വി​ന്ന്യ​സി​ച്ച​ത് ​ഇ​വി​ടെ​യാ​ണ്.​ ​സൈ​ന്യം​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഷ​ഹ​ബാ​സ് ​വ്യോ​മ​താ​വ​ള​ത്തി​ലെ​ ​ഒ​രു​ ​ഹാം​ഗ​റി​ൽ​ 100​ ​​​​​അ​ടി​ ​വീ​തി​യി​ൽ​ ​ദ്വാ​രം​ ​രൂ​പ​പ്പെ​ട്ടു.​ ​സി​വി​ലി​യ​ൻ,​ ​സൈ​നി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സു​ക്കൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ഒ​രു​ ​റ​ഡാ​ർ​ ​സൈ​റ്റ് ​ന​ശി​പ്പി​ക്ക​പ്പെ​ട്ടു.​ ​മു​ഷ​ഫ് ​വ്യോ​മ​താ​വ​ള​ത്തി​ലും​ ​ഷെ​യ്ഖ് ​സാ​യി​ദ് ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലും​ ​റ​ൺ​വേ​ക​ളി​ൽ​ ​വ​ലി​യ​ ​ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി.​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഈ​ ​ഗ​ർ​ത്ത​ങ്ങ​ൾ​ ​ന​ന്നാ​ക്കു​ന്ന​ത് ​പ്ലാ​ന​റ്റ്,​ ​മാ​ക്സ​ർ​ ​എ​ന്നീ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ബൊ​ളാ​രി​യി​ലും​ ​മു​ഷ​ഫി​ലു​മാ​യി​ ​ആ​റ് ​സൈ​നി​ക​ർ​ ​കൊ​ല്ല​പ്പെ​ട്ട​താ​യി​ ​പാ​കി​സ്ഥാ​ൻ​ ​സൈ​ന്യം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​ഷെ​യ്ഖ് ​സാ​യി​ദ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​റോ​യ​ൽ​ ​ലോ​ഞ്ചി​ന് ​സാ​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചെ​ന്നും​ ​അ​വി​ടു​ത്തെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തെ​ന്നും​ ​വാ​ഷിം​ഗ്ട​ൺ​ ​പോ​സ്റ്റ് ​പ​റ​യു​ന്നു.