മണിപ്പൂരിൽ ഏറ്റുമുട്ടൽ: 10 ആയുധധാരികളെ വധിച്ചു

Friday 16 May 2025 12:21 AM IST

ഇംഫാൽ: മണിപ്പൂരിൽ ഏറ്റുമുട്ടലിൽ പത്ത് പേരെ വധിച്ച് സുരക്ഷാസേന. മ്യാൻമർ അതിർത്തിയോട് ചേർന്ന ചന്ദേൽ ജില്ലയിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം ബുധനാഴ്‌ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. വൻ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യവും അസാം റൈഫിൾസും ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനുനേരെ വെടിവയ്പുണ്ടാകുകയും ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.