സുരേഷ് കെ കരുണിന് സ്വീകരണം നൽകി
Friday 16 May 2025 12:32 AM IST
തൃശൂർ: ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ സുരേഷ് കെ. കരുണിന് സ്വീകരണം നൽകി. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ അഡ്വ. എൻ. ഗിരീഷ് അദ്ധ്യക്ഷനായി. ബാൽ മഞ്ച് ദേശീയ കോ ഓർഡിനേറ്റർ ഹസൻ അമൻ, ഡോ. സാമുവൽ ജോർജ്, എസ്. ശ്രീനാഥ്, എം.എം. അബൂബക്കർ, സുനിൽ ലാലൂർ, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, ലീലാമ്മ ടീച്ചർ, അനൂപ് പണിക്കശ്ശേരി, മാഫി ഡെൽസൺ, സുനിത വിനു, മുകേഷ് കൂളപ്പറമ്പിൽ എന്നിവർ സംസാരിച്ചു.