സർജൻമാരുടെ സംസ്ഥാന സമ്മേളനം 16 മുതൽ

Friday 16 May 2025 12:35 AM IST

തൃശൂർ: അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ 48-ാം സംസ്ഥാന സമ്മേളനം 16 മുതൽ 18 വരെ തൃശൂർ മെഡിക്കൽ കോളേജിലെ അലുമ്‌നി ഹാളിലും ഹയാത്ത് റീജൻസി ഹോട്ടലുമായി നടക്കും. 17ന് വൈകിട്ട് അഞ്ചിന് ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം സർജന്മാരും 400 ഓളം വിദ്യാർത്ഥികളും പങ്കെടുക്കും. ക്ലിനിക്കൽ സെഷനുകളും ശിൽപ്പശാലകളുമുണ്ടാകും. മികച്ച പ്രബന്ധങ്ങൾക്ക് അസോസിയേഷൻ ഒഫ് സർജൻസ് ഓഫ് ഇന്ത്യയുടെ പുരസ്‌കാരങ്ങളും നൽകും.വാർത്താ സമ്മേളനത്തിൽ ഡോ. പി.കെ. മോഹനൻ,ഡോ.എസ്. ശ്രീകുമാർ, ഡോ. ആൽഫി ജെ. കവലക്കാട്, ഡോ. സഹീർ നെടുവഞ്ചേരി എന്നിവർ പങ്കെടുക്കും.