ചേതനയിൽ വോക്കോളജി അന്താരാഷ്ട്ര ശില്പശാല

Friday 16 May 2025 12:37 AM IST
അന്താരാഷ്ട്ര വോക്കോളജി ശില്പശാല പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഭാരതത്തിലെ പ്രഥമ വോക്കോളജി സ്ഥാപനമായ തൃശൂർ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോക്കോളജിയിൽ വിവിധ ശബ്ദോപയോക്തക്കൾക്കായി നടത്തുന്ന അന്താരാഷ്ട്ര വോക്കോളജി ശില്പശാല പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്തു. ചേതന സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഫിസിസിസ്റ്റും കലാ നിരൂപകനുമായ പ്രൊഫ. ജോർജ് എസ്. പോൾ മുഖ്യതിഥിയായി. ഫാ. ഡോ. പോൾ പൂവത്തിങ്കൽ,പ്രവീൺ വർഗീസ് എന്നിവർ സംസാരിച്ചു. ലാറിങ്കോളജിസ്റ്റുമാരായ ഡോ. ആർ. ജയകുമാർ മേനോൻ, ഡോ. വിഷ്ണു വിനയകുമാർ, ഡോ. രശ്മി, വോക്കോളജിസ്റ്റ് ഫാ. പോൾ പൂവത്തിങ്കൽ, പ്രൊഫ്. ജോർജ് എസ്. പോൾ, യോഗ വിദഗ്ധൻ മനോജ് ഭാസ്‌കർ എന്നിവർ ക്ലാസുകൾ നയിക്കും.