ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
Friday 16 May 2025 12:38 AM IST
ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശേരി രാമപുരം ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞം 18 മുതൽ 25 വരെ നടക്കും. 18 ന് വൈകീട്ട് 5ന് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം പെരുമ്പിള്ളിശേരി ചങ്ങരയിൽ ക്ഷേത്രത്തിൽ നിന്ന് രാമപുരം ക്ഷേത്രത്തിൽ എത്തിചേരും. തുടർന്ന് ആചാര്യവരണം.6 ന് മേക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീനിവാസ റാവു യജ്ഞം ഉദ്ഘാടനം ചെയ്യും. സപ്താഹചടങ്ങുകൾക്ക് പ്രസിഡന്റ് വാസുദേവൻ നമ്പൂതിരിപ്പാട് നേതൃത്വം വഹിക്കും. സമാപന ദിവസം മഹാ അന്നദാനം. വാർത്തസമ്മേളനത്തിൽ ക്ഷേത്ര സമിതി സെക്രട്ടറി പി. കൃഷ്ണനുണ്ണി, ജന: കൺവീനർ ഗോപിനാഥൻ ആറ്റുപുറത്ത്, പ്രിയ ലത പ്രസാദ്, പ്രേം കുമാർ മുള്ളക്കര,ബാബു പാറേക്കാട്ട്, ശിവശങ്കരൻഎന്നിവർ പങ്കെടുത്തു.