'ആൾപ്പൂരം' പ്രദർശനം നാളെ
Friday 16 May 2025 12:39 AM IST
തൃശൂർ: അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ സക്കീർ ഹുസൈന്റെ ഡോക്യുമെന്ററി 'ആൾപ്പൂരത്തിന്റെ ആദ്യ പ്രദർശനം നാളെ വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കും.എ മീഡിയ ക്രിയേഷനും സോളിഡാരിറ്റി തൃശൂരും ചേർന്നാണ് സക്കീർ ഹുസൈൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ നിർമ്മാണം.സക്കീർ ഹുസൈന്റെ മകൻ ഇഷാർ ഹുസൈനാണ് അസിസ്റ്റന്റ് ഡയറക്ടർ. പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി. ജോൺ, പി.എൻ.ഗോപീകൃഷ്ണൻ, ഫാസിൽ, ആദം അയൂബ്,സുനിൽ സുഖദ, കെ.വി. ഗണേഷ്, ഐ.ഡി. രഞ്ജിത്ത്, റൂറൽ എസ്.പി ഉല്ലാസ്, ഐ. ഗോപിനാഥ്, കെ. സഹദേവൻ, കുസുമം ജോസഫ്, ഹബീബ് ഖാൻ, നൂറുദ്ദീൻ ബാവ, എം. തങ്കമണി, ബാലകൃഷ്ണൻ, വിനീഷ് തയ്യിൽ, അബ്ദുൽ ബാസിത് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പി.ബി. ആഖിൽ, അനീസ് അഹമ്മദ്, പി.കെ. ഫൈസൽ, അനീസ് ആദം എന്നിവർ പങ്കെടുത്തു.