നാടകോത്സവത്തിന് തിരശീലവീണു

Friday 16 May 2025 1:41 AM IST
ഗവ.ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് സമ്മാനം വിതരണം ചെയ്യുന്നു.

ചങ്ങനാശേരി: സർഗക്ഷേത്ര ഇടിമണ്ണിക്കൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം യവനിക സീസൺ 4 സമാപിച്ചു. സർഗക്ഷേത്ര കൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക് ആൻഡ് മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഭവനരഹിതയായ വിധവയ്ക്ക് വീട് നിർമ്മിച്ചു നൽകുന്ന സർഗ്ഗഭവനം പദ്ധതിയിലെ നാലാമത്തെ ഭവനത്തിനും നാടകോത്സവത്തിന്റെ ഭാഗമായി ആരംഭംകുറിച്ചു. സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സാഹിതി തിയേറ്റർസിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കി.