പാതി മാഞ്ഞ് സീബ്ര ലൈൻ യാത്രക്കാർ ദുരിതത്തിൽ
Friday 16 May 2025 1:43 AM IST
പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിൽ കാൽനടയാത്രക്കാർ റോഡ് കുറുകെ കടക്കാൻ പെടാപ്പാട് പെടുന്നു. ഇവിടെ റോഡിന്റെ പകുതിഭാഗത്തുമാത്രമേ സീബ്രാലൈൻ തെളിഞ്ഞിട്ടുള്ളൂ. മറുഭാഗത്ത്
സീബ്രാലൈനുള്ളതായി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. അതിനാൽ വേഗത കുറയ്ക്കാതെ കടന്നുപോകും. യാത്രക്കാർ ഇതിനിടയിൽ പെടും. യാത്രക്കാർ ഒരുവശത്തുകൂടി നടന്ന് മധ്യത്തിലെത്തിയാൽ മറുവശത്തെ വാഹനങ്ങൾ കടന്നു പോകുന്നതുവരെ കുറെനേരം കാത്തു നിൽക്കേണ്ടി വരും. വൈകിട്ട് വിദ്യാർത്ഥികൾ കൂട്ടമായി എത്തുമ്പോൾ റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. സീബ്രാലൈൻ തെളിച്ചില്ലെങ്കിൽ അത് ദുരന്തങ്ങൾക്ക് കാരണമാകും.