ഗംഭീരം ഗായത്രി

Friday 16 May 2025 1:45 AM IST

പാലാ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്ക് നേടി ചരിത്റവിജയം സ്വന്തമാക്കി മരങ്ങാട്ടുപിള്ളി സ്വദേശി എം. ഗായത്റി കേരള ടോപ്പറായി. പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായ മരങ്ങാട്ടുപിള്ളി കൊച്ചുപുരയ്ക്കൽ (സൂര്യഗായത്റം) വീട്ടിൽ എം.ഗായത്റി പാലാ ബ്റില്ല്യന്റ് സ്​റ്റഡി സെന്ററിലെ ഫൗണ്ടേഷൻ കോഴ്‌സും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, കണക്ക്,

സയൻസ്, സോഷ്യൽ സയൻസ് എന്നീ 5 വിഷയങ്ങളിൽ സോഷ്യൽ സയൻസ് ഒഴികെയുള്ള എല്ലാവിഷയങ്ങൾക്കും 100ൽ 100 മാർക്ക് ലഭിച്ചു. സോഷ്യൽ സയൻസിന് മാത്റം 1 മാർക്ക് നഷ്ടമായി.

ബംഗളൂരുവിൽ സോഫ്​റ്റ്‌വെയർ എൻജിനീയറായ ടി.വി മനോജിന്റേയും മ​റ്റക്കര ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക് കോളേജ് അദ്ധ്യാപിക അനീഷയുടേയും ഏകമകളാണ് ഗായത്റി.

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്ത് പഠിച്ചതിനൊപ്പം എല്ലാ അദ്ധ്യാപകരുടേയും അമ്മയുടേയും പിന്തുണകൂടിയായപ്പോൾ ഉന്നത വിജയം കൈപ്പിടിയിലായെന്ന് ഗായത്റി പറഞ്ഞു. ഐ.ഐ.ടി യിൽ പഠിച്ച് കമ്പ്യൂട്ടർ എൻജിനീയറാവണമെന്നാണ് ഗായത്റിയുടെ ആഗ്രഹം. ചരിത്റവിജയം നേടിയ ഗായത്റിയെ ചാവറ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റും പാലാ ബ്റില്ല്യന്റ് ഡയറക്ടർമാരും അഭിനന്ദിച്ചു.