ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാർ: പാക് പ്രധാനമന്ത്രി
Friday 16 May 2025 1:49 AM IST
ഇസ്ലാമാബാദ്: സമാധാനത്തിനായി ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മോദിയുമായി താൻ സംസാരിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്നലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര എയർ ബേസ് സന്ദർശിക്കവേയായിരുന്നു ഷെഹ്ബാസിന്റെ പ്രതികരണം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കാശ്മീർ വിഷയവും ഉൾപ്പെടുമെന്ന് ഷെഹ്ബാസ് കൂട്ടിച്ചേർത്തു. അതേ സമയം, ജമ്മു കാശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗം തിരികെ തരണമെന്നുമുള്ള നിലപാട് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.