ഇസ്രയേൽ ആക്രമണം: ഗാസയിൽ 114 മരണം
Friday 16 May 2025 7:23 AM IST
ടെൽ അവീവ്: ഗാസയിലുടനീളം ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ പുലർച്ചെ മുതൽ 114 പേരാണ് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 55 പേർ ഖാൻ യൂനിസ് നഗരത്തിൽ വീടുകൾക്കും അഭയകേന്ദ്രങ്ങൾക്കും നേരെയുണ്ടായ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരാണ്. വടക്കൻ നഗരമായ ജബലിയയിൽ ഹെൽത്ത് ക്ലിനിക്കും പ്രാർത്ഥനാ ഹാളും ആക്രമിക്കപ്പെട്ടു. ഗാസയിലെ ആകെ മരണം 53,000 കടന്നു.