'ആരണ്യേർ ദിൻ രാത്രി' കാനിൽ പ്രദർശിപ്പിക്കും

Friday 16 May 2025 7:23 AM IST

പാരീസ്: വിഖ്യാത ഇന്ത്യൻ സംവിധായകൻ സത്യജിത്ത് റേയുടെ 'ആരണ്യേർ ദിൻ രാത്രി" 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ക്ലാസിക് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 1970ൽ റിലീസായ ചിത്രത്തിന്റെ റീസ്റ്റോർ ചെയ്ത 4കെ പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. തിങ്കളാഴ്ച രാത്രി 7.45നാണ് സ്ക്രീനിംഗ്.

ഇത്തവണ കാൻ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ആരണ്യേർ ദിൻ രാത്രി. സൗമിത്ര ചാറ്റർജി, സുഭേന്ദു ചാറ്റർജി, ശർമിള ടാഗോർ, സിമി ഗരേവാൾ, അപർണ സെൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ആരണ്യർ ദിൻ രാത്രിക്ക് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബിയർ പുരസ്കാര നോമിനേഷൻ ലഭിച്ചിരുന്നു. ചൊവ്വാഴ്ച തുടങ്ങിയ ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവലിന് 24ന് കൊടിയിറങ്ങും. ഇന്ത്യൻ സംവിധായിക പായൽ കപാഡിയ ജൂറി അംഗമാണ്.