ബന്ധുവീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ

Friday 16 May 2025 10:43 AM IST

പത്തനംതിട്ട: ബന്ധുവീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി പെങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയാണ് മരിച്ചത്. വടശേരിക്കരയിലുള്ള ബന്ധു റെജിയുടെ വീട്ടിലാണ് ജോബിയെ മരിച്ചനിലയിൽ കണ്ടെത്തിത്. റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ജോബിയുടെ തലയിലും ദേഹത്തുമെല്ലാം പരിക്കുണ്ട്. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്. റെജി ഒറ്റയാക്കായിരുന്നു താമസം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.