കുടുംബപ്രശ്നമെന്ന് സംശയം, കൊല്ലത്ത് അമ്മയെയും മകനെയും വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി
Friday 16 May 2025 11:20 AM IST
കൊല്ലം: കൊട്ടിയം തഴുത്തലയിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പി കെ ജംഗ്ഷനിലെ എസ് ആർ മൻസിലിലെ നസിയത്തും (52) മകൻ ഷാനുമാണ് (31) മരിച്ചത്. നസിയത്തിന്റെ കഴുത്തിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് ഷാനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
കൊട്ടിയം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുളള നടപടികൾ നടത്തിവരികയാണ്. കുടുംബപ്രശ്നങ്ങൾ നിലിനിന്നിരുന്നോയെന്ന കാര്യത്തിൽ പൊലീസ് ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിക്കുകയാണ്. ഇന്ന് പുലർച്ചെ നസിയത്തിനെ കണ്ടിരുന്നതായും സമീപവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.