സൃഷ്ടി സിദ്ധാന്തം: ഒരു ശാസ്ത്ര സത്യം
ഒരു പൊതു പൂർവികനിൽ നിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായതെന്ന് പ്രതിപാദിക്കുന്ന പരിണാമ സിദ്ധാന്തത്തെ ശാസ്ത്രീയമായി വെല്ലുവിളിക്കുന്ന പുസ്തകം. ഒന്നും തനിയേ ഉണ്ടായിത്തീരുകയില്ല എന്ന പ്രകൃതി സത്യത്തെ ഗണിതശാസ്ത്രവും ഊർജ്ജതന്ത്രവും പരീക്ഷണ തെളിവുകളും ഉപയോഗിച്ച് തെളിയിക്കുകയും അങ്ങനെ ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് ദൈവമാണെന്ന് 'ശാസ്ത്രീയമായി" തെളിയിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ 'ശാസ്ത്ര പുസ്തക"മാണെന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് പ്രസാധകരുടെ അവകാശവാദം.
പ്രസാധകർ
നോഷൻ പ്രസ്
ഇരുണ്ട ഇടനാഴികൾ
ഉബൈദ് കല്ലമ്പലം
ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് മൂന്നു തലമുറകളിലേക്ക് നീളുന്ന, തെക്കൻ കേരളത്തിലെ ഒരു പ്രദേശത്തെ സംഭവപരമ്പരകൾ ആഖ്യാനം ചെയ്യുന്ന സവിശേഷ കൃതി.
പ്രസാധകർ
പ്രഭാത് ബുക്ക് ഹൗസ്
ഇന്ത്യ; ഇന്നത്തെ ഇന്ത്യ
കെ. പളനി
വർത്തമാനകാലത്തിന്റെ കാപട്യങ്ങളെയും അർത്ഥമില്ലായ്മകളേയും ലളിതമായ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന 36 കവിതകൾ അടങ്ങിയ സമാഹാരം.
പ്രസാധകർ
പ്രഭാത് ബുക്ക് ഹൗസ്
സ്വച്ഛം
അടുതല ജയപ്രകാശ്
കവിത ഐച്ഛിക വിഷയമായി എടുത്ത എഴുത്തുകാരന്റെ സർഗാത്മകമായ പൊറുതികേടിന്റെ ഇടിമിന്നലുകളും ഉരുൾപൊട്ടലുകളും ഓരോ കവിതകളിൽ നിന്നും വായിച്ചെടുക്കാം.
പ്രസാധകർ
സുജിലി പബ്ലിക്കേഷൻസ്