കഞ്ചാവുമായി അറസ്റ്റിലായി; യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം
Friday 16 May 2025 12:51 PM IST
പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയുടെ മൊബൈൽ ഫോണിൽ പീഡനദൃശ്യം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പെരുമ്പാവൂർ പൊലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് കഞ്ചാവിന്റെ ഉറവിടങ്ങൾ പരിശോധിക്കാനായി പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങി പരിശോധിച്ചപ്പോഴാണ് ഇയാൾ തന്നെ ചിത്രീകരിച്ച പിഡനദൃശ്യങ്ങൾ ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. ലഹരിക്കടിമയായ ഇയാൾ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. യുവാവിനെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.