വാങ്ങിക്കൂട്ടുന്നത് കോടികളുടെ കാറുകൾ, ആഡംബര ഫ്ലാറ്റുകൾ വേറെയും; ഒരു സിനിമയ്ക്ക് സാമന്ത വാങ്ങുന്ന പ്രതിഫലം അറിയാമോ?

Friday 16 May 2025 2:42 PM IST

ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 'വിണ്ണൈ താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ നാഗചൈതന്യ നായകനായ 'യെ മായാ ചെസാവെ' എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്‌സോഫീസിൽ ഹി​റ്റായിരുന്നു.

ദക്ഷിണേന്ത്യയിൽ ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ് സാമന്ത. പുറത്തുവന്ന വിവരം അനുസരിച്ച് സാമന്ത ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് മൂന്ന് മുതൽ നാല് കോടി രൂപ വരെ പ്രതിഫലമായി വാങ്ങുമെന്നാണ്. 2023ൽ സ്​റ്റോക്ക്‌ഗ്രോ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് സാമന്തയ്ക്ക് 101 കോടിയുടെ ആസ്തിയുണ്ടെന്നാണ് വിവരം. ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ബ്രാൻഡ് പ്രമോഷനുകളും പരസ്യങ്ങളും ചെയ്ത് താരം ഒരു വർഷം എട്ട് കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നാണ്.

നടിയുടെ പേരിലുളള സ്വത്തുക്കളെക്കുറിച്ച് മ​റ്റൊരു മാദ്ധ്യമവും വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. സാമന്തയ്ക്ക് 7.8 കോടി രൂപ ആസ്തി വരുന്ന ഒരു സ്​റ്റൈലിഷ് ഡ്യൂപ്ലക്സ് അപ്പാർട്ട്‌മെന്റ് സ്വന്തമായുണ്ട്. അതുപോലെ മുംബയിൽ കടൽതീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന 3 ബിഎച്ച്‌കെ ഫ്ളാ​റ്റിലും ഉടമസ്ഥാവകാശം ഉണ്ട്. അതിന് 15 കോടി രൂപ വിലമതിപ്പുണ്ട്. അതുപോലെ ആഡംബര കാറുകളോടും സാമന്തയ്ക്ക് പ്രിയം കൂടുതലാണ്. ഇന്ത്യാ ടൈംസ് റിപ്പോർട്ട് ചെയ്തനുസരിച്ച് അവരുടെ ഗ്യാരേജിൽ 89.90 ലക്ഷം വിലമതിപ്പുളള ഒരു സ്ലീക്ക് ഓഡി ക്യൂ 7, 1.46 കോടി വിലമതിപ്പുളള സ്‌പോർട്ടി പോർഷെ കേമാൻ ജിടിഎസ്, 2.26 കോടി വിലമതിപ്പുളള ഒരു ക്ലാസിക് ലാൻഡ് റോവർ റേഞ്ച് റോവർ എന്നിവ ഉൾപ്പെടുന്നുണ്ട്. ഓരോ കാറുകളും സാമന്ത തന്റെ ഓരോ വിജയങ്ങൾക്ക് ശേഷമാണ് വാങ്ങുന്നത്.

അടുത്തിടെ രാജ് ആൻഡ് ഡി.കെയുടെ സംവിധായകൻ രാജ് നിദ്മോരുവമായി സാമന്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.