ദിവസേന ട്രെയിൻ വേണം : പി.സി തോമസ് 

Saturday 17 May 2025 1:23 AM IST

കോട്ടയം : വേളാങ്കണ്ണിയിലേക്ക് ദിവസേന ട്രെയിൻ വേണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. വേളാങ്കണ്ണിയിലേക്ക് എറണാകുളത്ത് നിന്ന് കോട്ടയം, കൊല്ലം, പുനലൂർ വഴി ട്രെയിൻ ഉണ്ടെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണുള്ളത്. ഇത് ദിവസേന ഓടുന്ന ട്രെയിനാക്കി മാറ്റണമെന്നും റെയിൽവേയ്ക്ക് ലാഭവും ജനങ്ങൾക്ക് ആശ്വാസവുമായിരിക്കും. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് ശുദ്ധത ഉറപ്പ് വരുത്തണമെന്നും പരിശോധനകൾ ശക്തമാക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.