ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
Saturday 17 May 2025 12:38 AM IST
മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്ത് കളപ്പുരപ്പാറ ജംഗ്ഷൻ, കുളത്തിക്കണ്ടം അമ്പലം ഭാഗം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടികാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി ടോമി, മെമ്പർമാരായ ഷൈനി ബേബി, ഡെൻസി ബിജു, ഷീബാ മോള് ജോസഫ്, അലക്‌സ് ടി. ജോസഫ് എന്നിവരും സണ്ണിമാത്യു സൽമ വിപിൻദാസ്, റ്റിറ്റോ തെക്കേൽ, റോണി കുര്യാക്കോസ്, ക്ഷേത്രം ഭാരവാഹികളായ ഷാജി പുത്തൻപുരയിൽ, പ്രകാശൻ മാറാമറ്റത്തിൽ എന്നിവർ സംസാരിച്ചു.