ജനകീയ മത്സ്യ കൃഷി പദ്ധതി

Saturday 17 May 2025 12:33 AM IST

കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം 31 ന് വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾ പള്ളം ഗവ മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പളളം മത്സ്യഭവൻ ഓഫീസ് (ഫോൺ 04812434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ് (ഫോൺ 04822299151, 04828292056) ,വൈക്കം മത്സ്യഭവൻ ഓഫീസ് (ഫോൺ 04829291550) എന്നീ ഓഫീസുകളിൽ ലഭിക്കും.