പുതിയ ആസ്ഥാന മന്ദിര നിർമ്മാണം
Saturday 17 May 2025 12:36 AM IST
കോട്ടയം : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലുള്ള കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. രണ്ടു നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയുടെ പണികൾ പൂർത്തിയായി. ഒന്നാം നിലയിലെ ശൗചാലയത്തിന്റെ പണികൾ പൂർത്തിയാകാനുണ്ട്. 3964 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണിത്.