വിദ്യാർത്ഥികളെ ആദരിച്ചു
Saturday 17 May 2025 1:39 AM IST
ഈരാറ്റുപേട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ നഗരസഭാ മൂന്നാം വാർഡിലെ പ്രതിഭകളെ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി വസതികളിലെത്തി ആദരിച്ചു. മുഹമ്മദ് യാസിൻ,ആമിനു അഷ്‌റഫ്, ആദിയ റഷീദ്, ഐഹ സുമൻ ഫാത്തിമ, മിൻഹാ ഫാത്തിമാ, മുഹമ്മദ് ഫയാസ് എന്നിവർക്ക് മെഡലുകൾ നൽകി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിൻ, നഗരസഭാ കൗൺസിലർ സുനിത ഇസ്മായിൽ, ഭാരവാഹികളായ മജീദ് പി.ഐ, നാസർ പാലയംപറമ്പിൽ, സനീർ ചോക്കാട്ടിൽ,പി.പി റാഷിദ്, കെ.ഇ ഫൈസൽ, പി.പി റഷീദ്, സി.എസ് അമീൻ എന്നിവർ നേതൃത്വം നൽകി.