പച്ചക്കറി ചാക്കുകൾക്കടിയിൽ ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുകളും; ലോറി ഡ്രൈവർ അറസ്റ്റിൽ
Friday 16 May 2025 4:44 PM IST
വാളയാർ: പൊലീസിന്റെ വാഹന പരിശോധനയിൽ പച്ചക്കറി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങൾ വിലവരുന്ന ജലാറ്റിൻ സ്റ്റിക്കും നോൺ ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി. വാളയാറിലാണ് സംഭവം.
ലോറി ഡ്രൈവർ കോയമ്പത്തൂർ മീനാച്ചിപുരം വലുക്കുപ്പാറ സ്വദേശി മണികണ്‌ഠനെ (29) പൊലീസ് അറസ്റ്റ് ചെയ്‌തു. 200 ബോക്‌സുകളിലായി 25,400 ജലാറ്റിൻ സ്റ്റിക്കുകളും 12 ബോക്‌സുകളിലായി 1500 ഡിറ്റനേറ്ററുമാണ് പിടികൂടിയത്.