തദ്ദേശ ജീവന സംരക്ഷണ യാത്ര
Saturday 17 May 2025 12:54 AM IST
കോട്ടയം: തദ്ദേശ ജീവന സംരക്ഷണ യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫെൻ അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.ഇ.ഒ സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൻ, ജനറൽ സെക്രട്ടറി ജോൺ കെ.സ്റ്റീഫൻ, ജില്ലാ സെക്രട്ടറി രഞ്ജിത്ത്, വി.എം അബ്ദുള്ള, കെ.എൽ.ജി.എസ്.എ സംസ്ഥാന സെക്രട്ടറി തങ്കം, കെ.എൽ.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് നിന്ന് ആരംഭിച്ച യാത്ര 23ന് തിരുവനന്തപുരത്ത് അവസാനിക്കും.