'പ ഫെസ്റ്റിൽ" സാംസ്‌കാരിക സമ്മേളനം

Saturday 17 May 2025 1:06 AM IST

നെടുമങ്ങാട്: പത്താംകല്ല് അക്ഷരം ഗ്രന്ഥശാല മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള 'പ ഫെസ്റ്റിൽ" നടന്ന സാംസ്‌കാരിക സമ്മേളനം സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്തു.കേരള അബ്കാരി വെൽഫെയർ ബോർഡ്‌ ചെയർമാൻ കെ.എസ്.സുനിൽകുമാർ,നെടുമങ്ങാട് നഗരസഭ കൗൺസിലർ എൻ.ബിജു,റഫീഖ് എന്നിവർ സംസാരിച്ചു. പിന്നണി ഗായകൻ കല്ലറ ഗോപനും കവി കുരീപ്പുഴ ശ്രീകുമാറും കവിതയാലപിച്ചു. അനിൽ വേങ്കോട് മോഡറേറ്ററായിരുന്നു.ഗ്രന്ഥശാല ഭരണസമിതി അംഗം എ.അജീഖാൻ അദ്ധ്യക്ഷത വഹിച്ചു.നിഷാദ്.എൻ സ്വാഗതവും റഫീഖ്.എസ് നന്ദിയും പറഞ്ഞു.ഇന്ന് വൈകിട്ട് 5ന് സ്ത്രീപക്ഷ സംവാദം നടക്കും.ഡോ.ദിവ്യ എസ്.അയ്യർ, സി.എസ്.സുജാത,നടി ഗായത്രി വർഷ തുടങ്ങിയവർ പങ്കെടുക്കും.