ലോക ഹൈപ്പർ ടെൻഷൻ ദിനചാരണം
Friday 16 May 2025 8:19 PM IST
കാഞ്ഞങ്ങാട് : ആയുഷ്മാൻ ഭവ കാസർകോട്, ജില്ല ഹോമിയോ ആശുപത്രി, അമ്പലത്തറ ജനമൈത്രി പോലീസ്, അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായന ശാല എന്നിവ സംയുക്തമായി ഹൈപ്പർടെൻഷൻ ദിനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും, ബോധവൽക്കരണ ക്ലാസും നടത്തി. കേശവ്ജി വായനശാലയിൽ അമ്പലത്തറ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ.കെ.സുഗുണൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി.വി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷഫ്ന മൊയ്ദു പദ്ധതി വിശദീകരിച്ചു. . ഡി.എം.ഒ ഡോ.എ. കെ.രേഷ്മ മുഖ്യാതിഥി ആയി. ഡോ.എം.പി.ശ്രീധന്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. മെഡിക്കൽ ഓഫീസർ ഡോ.ഇ.കെ. സുനീറ സ്വാഗതവും, വായനശാല എക്സിക്യൂട്ടീവ് മെമ്പർ പി.വി.ജയരാജൻ നന്ദിയും പറഞ്ഞു.