യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം; കാറും സ്കൂട്ടറും ജനൽ ചില്ലുകളും തകർത്തു

Friday 16 May 2025 8:41 PM IST

തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടും വാഹനവും തകർത്തു.യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് മണ്‌ഡലം മുൻവൈസ് പ്രസിഡന്റ് കെ.ഇർഷാദിന്റെ തൃച്ചംബരം പള്ളിക്ക് എതിർവശമുള്ള വീടിന് നേരെയാണ് വ്യാഴാഴ്ച രാത്രി 11.40 ഓടെ അക്രമം നടന്നത്. വീടിന്റെ മുന്നിൽ നിർത്തിയിട്ടി രുന്ന നാനോ കാറും ആക്‌ടീവ സ്‌കൂട്ടറും തകർത്തു. കാറിന്റെ എല്ലാവശത്തുമുള്ള ഗ്ലാസുകൾ തകർത്ത നിലയിലാണ്. വീടിന്റെ മുകൾ നിലയിലുള്ള ഒരു ജനൽപാളിയും താഴെ നിലയിലുള്ള ആറ് ജനൽപാളി കളും കല്ലെറിഞ്ഞ് തകർത്തു.

സംഭവം നടക്കുമ്പോൾ ഇർഷാദ് വീട്ടിലുണ്ടായിരുന്നു. പുറത്തിറങ്ങാൻ പിതാവ് മുസ്തഫ സമ്മതിച്ചില്ല.വീട്ടിലെ ലൈറ്റിട്ട് മുസ്‌തഫ ജനൽ തുറന്നപ്പോൾ അദേഹത്തിന് നേരെയും കല്ലേറുണ്ടായി. കല്ലുകൾ ജനൽകമ്പിയിൽ തട്ടി തെറിക്കുകയായി രുന്നു. പൊട്ടിയ ജനൽഗ്ലാസിൽ നിന്ന് മുസ്‌തഫയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് ഉടൻ സി.ഐ: ഷാജി പട്ടേ രിയും എസ്.ഐ ദിനേശൻ കൊതേരിയും സംഭവസ്ഥലത്ത് എത്തിയിരുന്നു.

രാത്രിയും ഇന്നലെ രാവിലെയും പരിസരത്തെ സി. സി.ടി.വി പരിശോധിച്ചപ്പോൾ അക്രമികളുടെ പൂർണമായും വ്യക്തമല്ലാത്ത ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ബൈക്കിലെത്തിയ ഏഴംഗ സംഘമാണ് അക്രമത്തിന് പിറകിലെന്ന് കണ്ടെത്തിയിട്ടുണ്ട് , ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് , കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ബ്ലാഞ്ഞൂർ , പി.കെ. സരസ്വതി, അഡ്വ: ടി.ആർ മോഹൻ ദാസ് , വി. രാഹുൽ , എം.എൻ പൂമംഗലം, മുസ്ലിം ലീഗ് നേതാക്കളായ പി.മുഹമ്മദ് ഇഖ്ബാൽ, സി.പി.വി അബ്ദുള്ള, ബി.ജെ.പി നേതാക്കളായ എ പി.ഗംഗാധരൻ , പി.വി.സുരേഷ്, സി.പി.ഐ ജില്ലാ കൗൺസിലംഗം കോമത്ത് മുരളിധരൻ , തുടങ്ങിയവർ വീട് സന്ദർശിച്ചു