തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്ക് , പരിക്കേറ്റവർ ആശുപത്രിയിൽ

Friday 16 May 2025 9:00 PM IST

തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ കുട്ടികളടക്കം 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു,​ പരിക്കേറ്റവരെ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. വെട്ടുകടവ് സ്വദേശികളായ ജോബി,​ ശ്രുതിൻ (26)​,​ മേലൂർ സ്വദേശി സീന ജോസഫ്,​ ചാലക്കുടി സ്വദേശികളായ ലിജി ബെന്നി,​ അഭിനന്ദവ് (13)​,​ ജോയൽ സോജൻ (17)​,​ ഡേവിസ് (62)​,​ കെ.എസ് . നന്ദിക,​ കൂടപ്പുഴ സ്വദേശി ഏയ്ഞ്ചൽ ബിജോ (13)​ എന്നിവർക്കാണ് കടിയേറ്റത്.

ബൈക്കിൽ സഞ്ചരിച്ചവർക്ക് നേരെയും തെരുവ് നായയുടെ ആക്രമണമുണ്ടായി. നായയ്ക്ക് പേയുള്ളതായി സംശയം ഉണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് പ്രതികരിച്ചു.