മകളുടെ ജന്മദിനം ആഘോഷിച്ച് ധ്യാൻ

Saturday 17 May 2025 6:13 AM IST

മകൾ ആരാധ്യയുടെ ജന്മദിനം ആഘോഷിച്ച് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെയും പ്രിയപത്നി അർപ്പിതയുടെയും അടുത്ത സുഹൃത്തുക്കളും ജന്മദിനാഘോഷത്തിന് എത്തിയിരുന്നു. പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാത്ത താരമാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. 2017ൽ ആയിരുന്നു പത്തുവർഷത്തെ നീണ്ട സൗഹൃദത്തിനൊടുവിൽ ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി ആണ് ധ്യാൻ ശ്രീനിവാസന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഡിറ്റക്ടീവ് ഉജ്ജ്വലൻ ആണ് ധ്യാൻ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മേയ് 23ന് ചിത്രം റിലീസ് ചെയ്യും.