ഇത് എപ്പടി ഇർക്ക് , പടക്കളം ടീമിനെ അഭിനന്ദിച്ച് രജനികാന്ത്

Saturday 17 May 2025 6:14 AM IST

പൊട്ടിച്ചിരിയുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിന്റെ ടീം സ്റ്റൈൽ മന്നൻ രജനി കാന്തിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. സുരാജ് വെഞ്ഞാറമൂട് , ഷറഫുദീൻ, നിരഞ്ജന അനൂപ്, സാഫ്.സംവിധായകൻ മനു സ്വരാജ് എന്നിവരാണ് ചിത്രത്തിൽ. നിരഞ്ജന അനൂപ് ആണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ഷറഫുദീനും ചിത്രങ്ങൾ ഷെയർ ചെയതു.തിയേറ്റർ സന്ദർശനം നടത്തുന്നതിനിടെ കോഴിക്കോടു വച്ചാണ് ഇവർ രജനികാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. ജയിലർ 2 ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് കോഴിക്കോടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നുണ്ട്. പടക്കളം ടീം കോഴിക്കോട് എത്തിയപ്പോൾ സുരാജ് താൽപ്പര്യമെടുത്തതിനെ തുടർന്നാണ് രജനി കാന്തിനെ ലൊക്കഷനിൽ സന്ദർശിക്കാൻ കഴിഞ്ഞത്. പടക്കളം സിനിമയെക്കുറിച്ച് വിശദമായി രജനികാന്ത് ചോദിച്ചു മനസിലാക്കി. പുതുമയുള്ള ഇതിവൃം എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്ന് രജനികാന്ത് വ്യക്തമാക്കി. മനസു നിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് നിർമ്മാണം.