ഖുഷി ഹാപ്പിയാണോ? മറുപടിയായി കുടുംബചിത്രവുമായി ആര്യ

Saturday 17 May 2025 6:16 AM IST

നടിയും അവതാരകയും സംരംഭകയുമായ ആര്യയും ഡി ജെയും കൊറിയോഗ്രാഫറും ബിഗ്ബോസ് താരവുമായ സുബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കൾ. ആര്യയുടെ മകൾ ഖുഷി ഈ ബന്ധത്തിൽ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് തനിക്കും സിബിനും ഒപ്പം നിൽക്കുന്ന ഖുഷിയുടെ ചിത്രമാണ് ആര്യ ഇതിനു മറുപടിയായി പങ്കുവച്ചത്. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നൊരു മറു ചോദ്യവും ആര്യ ചോദിക്കുന്നുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സിബിന് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

വർഷങ്ങളായി ആര്യയും സിബിനും സുഹൃത്തുക്കളാണ്. ''നല്ല സുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളിയിലേക്ക്'' എന്ന് വിവാഹനിശ്ചയത്തിന് പിന്നാലെ ആര്യ കുറിച്ചുത്. എന്റെ ഫോറെവെറിനെ എനിക്കു തന്നതിന് നന്ദി ദൈവമേ എന്നാണ് സിബിൻ കുറിച്ചത്.