നിർമ്മാണം നാനി നായകൻ ദുൽഖർ
ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ. രാം ജഗദീഷ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം നിർമ്മിക്കുന്നത് നടൻ നാനിയാണ്. നാനി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഹിറ്റ് 3 കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഈ വർഷം അവസാനം ദുൽഖർ - രാംജഗദീഷ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. റാംജഗദീഷ് രചനയും സംവിധാനവും നിർമ്മിച്ച് അരങ്ങേറ്റം കുറിച്ച കോർട്ട് എന്ന ചിത്രം നാനി ആണ് അവതരിപ്പിച്ചത്. അതേ സമയം ദുൽഖർ നായകനായ ആകാശം ലോ ഒക താരയുടെ അടുത്ത ഷെഡ്യൂൾ മേയ് 19 ന് ആരംഭിക്കും. ഹൈദരാബാദിൽ ആണ് തുടർ ചിത്രീകരണം.
പവൻ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രം സായ് പല്ലവിയായിരിക്കും നായിക. മഹാനടി, സീതാരാമം, കൽക്കി, ലക്കി ഭാസ്ക്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി തെലുങ്ക് സിനിമയിൽ ശ്രദ്ധേയനാണ് ദുൽഖർ. തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിക്കൊടുത്തിട്ടുണ്ട്.
ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആകാശം ലോ ഒക താര എന്ന ചിത്രത്തിന്റെ പ്രഖ്യാപനം.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ഒന്നിച്ച് അവതരിപ്പിക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിൽ എത്തും. ഈ ചിത്രം പൂർത്തിയാക്കിയശേഷം ദുൽഖർ ഐ ആം ഗെയിമിൽ ജോയിൻ ചെയ്യും. കൊച്ചി, ഹൈദരാബാദ് ഷെഡ്യൂളുകളിൽ ദുൽഖർ പങ്കെടുക്കും.