തൊഴിലാളിയുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ
നാഗർകോവിൽ: കൂലിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാഗർകോവിൽ വട്ടവിള സ്വദേശി രാജനെ (40) കൊലപ്പെടുത്തിയ കേസിലാണ് വട്ടവള കാമരാജ് തെരുവ് സ്വദേശി മുകേഷ് (27),ജിനു (20),വല്ലൻകുമാരവിള സ്വദേശി പഴനികുമാർ (35) എന്നിവരെ പിടികൂടിയത്.കഴിഞ്ഞ മാസം 25ന് രാജനെ വട്ടവിളയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ രാജൻ മരിച്ചു.
ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ മതിലിൽ നിന്ന് താഴെ വീണെന്നാണ് പറഞ്ഞത്.എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് നടത്തി അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവദിവസം രാത്രി രാജനും, പ്രതികളുമായി മദ്യപിച്ചു. ഇതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി പ്രതികൾ ചേർന്ന് രാജനെ മർദ്ദിക്കുകയായിരുന്നു.കൊട്ടാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.