ആരോഗ്യ ഗ്രാമസഭ
Saturday 17 May 2025 3:21 AM IST
കല്ലമ്പലം:മഴക്കാലപൂർവ ശുചീകരണം,പകർച്ചവ്യാധി പ്രതിരോധം,എം.ആർ എലിമിനേഷൻ എന്നീ പരിപാടികൾ വാർഡ് തലത്തിൽ ശക്തമായി നടപ്പിലാക്കുന്നതിനായി മടവൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലും ആരോഗ്യ ഗ്രാമസഭയ്ക്ക് തുടക്കമായി. 20 വരെയാണ് വാർഡ് തലത്തിൽ ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ്,ജനപ്രതിനിധികൾ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,ആശ വർക്കേഴ്‌സ് തുടങ്ങിയവർ പങ്കെടുക്കും.