മനോരോഗ ചികിത്സാ ക്യാമ്പ്
Saturday 17 May 2025 2:21 AM IST
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ചെറുവള്ളിമുക്ക് ഡോ.അംബേദ്കർ റിഹാബിലിറ്റേഷൻ സെന്ററിൽ മനോരോഗ ചികിത്സാ ക്യാമ്പ് നടത്തി.ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ഷീജ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീൻ മാർട്ടിൻ,സുരക്ഷബ്ലോക്ക് കോഓഡിനേറ്റർ ആർ.കെ.ബാബു,ഗ്രാമപഞ്ചായത്ത് കോഓർഡിനേറ്റർമാരായ എൽ.മിനി,കവിത,ഗീതു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.