മേക്കോവറിൽ വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി
നടി റായ് ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർക്കൗട്ടിനിടയിൽ പകർത്തിയതാണ് ചിത്രങ്ങൾ.
പേരിൽ മാറ്റം വരുത്തി മാത്രമല്ല ശരീരഭാരം കുറച്ചും റായ് ലക്ഷ്മി ആരാധകരെ അമ്പരപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ റായ്ലക്ഷ്മി പുതിയ ചിത്രങ്ങൾ തരംഗമാകുന്നു.
ബോളിവുഡ് ചിത്രംജൂലി 2 നു വേണ്ടിയിരുന്നു. റായ് ലക്ഷ്മി ആദ്യം ശരീര ഭാരം കുറച്ച് വൻ മേക്കോവർ നടത്തുന്നിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചു കൊണ്ടു പോകുകയായിരുന്നു.
ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായാണ് റായ് ലക്ഷ്മിയെ കാണാനാകുക.
2005ൽ കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി വെള്ളിത്തിരയിൽ എത്തുന്നത്. റോക്ക് ആന്റ് റോൾ ആയിരുന്നു മലയാളത്തിലെ അരങ്ങേറ്റ ചിത്രം.
സൂപ്പർ താരങ്ങളുടെ നായിക എന്ന വിലാസം വളരെ വേഗം റായ് ലക്ഷ്മി സ്വന്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ചു.