ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
Saturday 17 May 2025 2:23 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.മാത്തമാറ്റിക്സ് - 21ന് രാവിലെ 10, സ്റ്റാറ്റിസ്റ്റിക്- ഉച്ചയ്ക്ക് 1.30, അറബിക്- 22ന് രാവിലെ 10 , പൊളിറ്റിക്കൽ സയൻസ്- ഉച്ചയ്ക്ക് 1.30, ഫിസിക്സ്- 26ന് രാവിലെ 10.30 എന്നിങ്ങനെയാണ് അഭിമുഖ സമയം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.