ദുൽഖറിന്റെ ഐ ആം ഗെയിം,​ ഗെയിം കളിപ്പിക്കാൻ റോബർട്ട് മില്ലർ

Saturday 17 May 2025 6:23 AM IST

ദുൽഖ‌ർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിൽ ക്രിക്കറ്റ് രംഗങ്ങൾ കൊറിയോഗ്രഫി ചെയ്യുന്നത് പ്രശസ്ത സ് പോർട്സ് പെർഫോമൻസ് കോച്ച് റോബർട്ട് മില്ലർ. തിരുവനന്തപുരത്തെ ലൊക്കഷേനിൽ റോബർട്ട് മില്ലർ ജോയിൻ ചെയ്തു. ചക് ദേ ഇന്ത്യ., ഭാഗ് മിൽഖാ ഭാഗ്, 83, മൈദാൻ, ജേഴ്സി തുടങ്ങി നിരവധി സ്പോർട്സ് ചിത്രങ്ങളിൽ റോബർട്ട് മില്ലർ പ്രവർത്തിച്ചിട്ടുണ്ട്.

ക്രിക്കറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഐ ആം ഗെയിം. കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്രേഡിയം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. വലിയ ഇടവേളയ്ക്കുശേഷം ദുൽഖ‌ർ സൽമാൻ നായകനാവുന്ന മലയാള ചിത്രമാണ് എെ ആം ഗെയിം. ആർഡിഎക്സ് പോലെ ആക്ഷൻ പാക്കഡ് ആണ് ഐ ആം ഗെയിം എന്ന നഹാസ് ഹിദായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, തമിഴ് നടി സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മിഷ്കിനും സംയുക്തയും ആദ്യമായാണ് മലയാളത്തിൽ.ദുൽഖറിന്റെ കരിയറിലെ നാൽപ്പതാം ചിത്രമാണ് ഐ ആം ഗെയിം . വമ്പൻ ബഡ്ജറ്റിൽ വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന് കൊച്ചിയും ഹൈദരാബാദും ലൊക്കേഷനാണ്. സജീർ ബാബ, ഇസ്മയിൽ അബുബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ, ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം, ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ജക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.