ദല ഓർമ്മകൾ സംഗമം

Saturday 17 May 2025 1:24 AM IST

വർക്കല:ദല ഓർമ്മകൾ സാംസ്‌കാരിക കൂട്ടായ്മയുടെ ദല ഓർമ്മകൾ സംഗമം 2025 നജീദ് റോയൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ വർക്കല പാലച്ചിറ പാരഡൈസ് പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ 17,18 തീയതികളിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഒ.എസ്.അംബിക എം.എൽ.എ മുഖ്യാഥിതിയായിരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻനായർ വിഷയാവതരണം നടത്തും.