കൂട്ടായ്മ ഉദ്ഘാടനം
Saturday 17 May 2025 1:26 AM IST
വെള്ളറട: വെള്ളറടയെ അറിയുന്നവർ ചരിത്ര സൗഹൃദ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം 18ന് ഉച്ചയ്ക്ക് 2ന് വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.കൂട്ടായ്മ പ്രസിഡന്റ് സനു.ജിയുടെ അദ്ധ്യക്ഷതയിൽ പ്രൊ.എസ്.ശിശുപാലൻ നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ,ജില്ല പഞ്ചായത്ത് അംഗം അൻസജിതാറസൽ,കൂട്ടായ്മ സെക്രട്ടറി സതീഷ് കുമാർ.ആർ,രക്ഷാധികാരി യേശുദാനം തുടങ്ങിയവർ പങ്കെടുക്കും.